സ്റ്റോപ്പ് ആൻഡ് ഹെൽപ്പ്

സ്റ്റോപ്പ് ആൻഡ് ഹെൽപ്പ്

യുഎഇയിൽ താമസിക്കുന്ന കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കുന്ന ഒരു കമ്മ്യൂണിറ്റി ചാരിറ്റി ഡ്രൈവായ 'സ്റ്റോപ്പ് ആൻഡ് ഹെൽപിന്' നിരന്തരമായ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി 6 മാസ കാലയളവിൽ സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് 180,000 മീൽസും 900,000 ദിർഹം വിലമതിക്കുന്ന 3,566 കിറ്റുകളും എത്തിച്ചു.

ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ്

ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ്

100,000 ദിർഹം സംഭാവന ചെയ്യുകയും ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യന്റ്സുമായി (എഫ് ഓ സി പി) ഒരു പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. കാൻസർ രോഗികൾക്കുള്ള ചികിത്സയ്ക്ക് ധനസഹായം നൽകുന്നതിനും യുഎഇയിലും പരിസര പ്രദേശങ്ങളിലും കാൻസർ അവബോധത്തിനായുള്ള എഫ് ഓ സി പിയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനും ഈ സംഭാവന ഉപയോഗിക്കും.

റെഡ് ക്രെസെന്റ്

റെഡ് ക്രെസെന്റ്

2020 ഓഗസ്റ്റിൽ ഉണ്ടായ ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഇരകളെ സഹായിക്കാൻ എമിറേറ്റ്സ് റെഡ് ക്രസന്റിലേക്ക് പണം സംഭാവന ചെയ്തു. മെഡിക്കൽ, സാനിറ്ററി, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ കെയർ പാക്കേജുകളുടെ വിതരണത്തിനായി ഈ സംഭാവന ഉപയോഗപ്പെടും.

സെൻസെസ്

സെൻസെസ്

ഭിന്നശേഷിക്കാരായ കുട്ടികളെയും ചെറുപ്പക്കാരെയും സഹായിക്കുന്നതിനുള്ള ജീവകാരുണ്യ സംരംഭമായ സെൻസെസ് റെസിഡൻഷ്യൽ ആൻഡ് ഡേ കെയർ ഫോർ സ്‌പെഷ്യൽ നീഡ്സിന് സാമ്പത്തികവും സേവനപരവുമായ സഹായം നൽകി. ശാരീരിക വൈകല്യങ്ങൾ, മാനസിക വൈകല്യങ്ങൾ, ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവയുള്ള രണ്ട് വയസ്സ് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ കേന്ദ്രം പരിപാലിക്കുന്നത്.

അൽ ജലീല ഫൗണ്ടേഷൻ

അൽ ജലീല ഫൗണ്ടേഷൻ

മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം, ചികിത്സ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന അന്തർരാഷ്ട്രാ ജീവകാരുണ്യ സംഘടനയായ അൽ ജലീല ഫൗണ്ടേഷനുമായി കരാറിൽ ഒപ്പിടുകയും 100,000 ദിർഹം സംഭാവനയായി നൽകുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെ സഹായിക്കുന്ന ഫൗണ്ടേഷന്റെ ആവേൻ പ്രോഗ്രാമിലേക്ക് സംഭാവന നൽകി.

ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ്

ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ്

കമ്മ്യൂണിറ്റിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യ സ്തനാർബുദ പരിശോധന നൽകുന്ന പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്ക് സ്പോൺസർ ചെയ്തു.