മഹസൂസിനായുള്ള നിയമങ്ങൾ

മഹ്‌സൂസിനായുള്ള ഈ നിയമങ്ങൾ (“നിയമങ്ങൾ”) നിങ്ങൾ ഒരു നറുക്കെടുപ്പിൽ പങ്കുചേരുമ്പോൾ ബാധകമാകുന്ന വിവിധ നിയമങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുന്നു.

ഒരു നറുക്കെടുപ്പിൽ ചേരുന്നതിലൂടെ, ഈ നിയമങ്ങൾക്ക് വിധേയമായിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഞങ്ങളുടെ മറ്റു ചില നയങ്ങളും കൂടി നൽകിയിട്ടുണ്ട്. നിങ്ങൾ നറുക്കെടുപ്പിൽ പ്രവേശിക്കുന്നതിനു മുൻപ് ഇവ വായിക്കാനും മനസിലാക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഈ അധിക നയങ്ങളുടെ പകർപ്പുകൾ ഓൺലൈൻ സേവനങ്ങളിൽ കാണാം.

നിങ്ങൾ ഒരു നറുക്കെടുപ്പിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട്, നിങ്ങളും ഞങ്ങളും തമ്മിലുള്ള മുഴുവൻ കരാറും ഈ നിയമങ്ങളിലും അധിക നയങ്ങളിലും ഉൾകൊള്ളുന്നു. അധിക നയങ്ങൾ‌ ഈ നിയമങ്ങളിൽ‌ ഉൾ‌പ്പെടുത്തുകയും അവ ഈ നിയമങ്ങളുടെ ഭാഗമാവുകയും ചെയ്യുന്നതിനാൽ, ഒരു നറുക്കെടുപ്പിൽ ചേരുന്നതിലൂടെ, ഈ നിയമങ്ങളോടും അധിക നയങ്ങളോടും നിയമപരമായി ബാധ്യസ്ഥരാണെന്ന് നിങ്ങൾ‌ സമ്മതിക്കുന്നു.

 1. നിർവചനങ്ങളും വ്യാഖ്യാനവും
  1. ഈ നിയമങ്ങളിൽ‌, വലിയ അക്ഷരങ്ങളിലുള്ള എല്ലാ പദങ്ങളുടേയും പദപ്രയോഗങ്ങളുടേയും അർത്ഥങ്ങൾ ഇനിപറയുന്നവയാണ്.
   അക്കൗണ്ട് പങ്കെടുക്കുന്ന ആളിന്റെ വ്യക്തിഗത വിവരങ്ങൾ, ക്രെഡിറ്റ് ചേർക്കാനും , ഉൽ‌പ്പന്നങ്ങൾ‌ വാങ്ങാനും, ഒരു നറുക്കെടുപ്പിൽ പങ്കെടുക്കാനും, സമ്മാനങ്ങൾ‌ പിൻ‌വലിക്കാനും ആവശ്യമായ മറ്റ് പ്രസക്തമായ വിശദാംശങ്ങളും അടങ്ങിയിരിക്കുന്ന സെൻ‌ട്രൽ‌ കമ്പ്യൂട്ടർ‌ സിസ്റ്റത്തിൽ‌,പങ്കെടുക്കുന്ന ആൾ പരിപാലിക്കുന്ന ഒരു ഓൺ‌ലൈൻ‌ അക്കൗണ്ട്
   അധിക നയങ്ങൾ നിബന്ധനകൾ‌, സ്വകാര്യതാ നയം, കുക്കീസ് നയം.
   എഇഡി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിർഹം, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നിയമപരമായ കറൻസി.
   ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൂടെ വിതരണം ചെയ്യുന്ന മഹ്സൂസ് മൊബൈൽ ആപ്ലിക്കേഷൻ
   അംഗീകൃത ധനകാര്യ സ്ഥാപനം ചില സമ്മാനങ്ങൾ നൽകാൻ മാനേജർ അധികാരപ്പെടുത്തിയ ഏതെങ്കിലും ബാങ്കിംഗ് സ്ഥാപനം, അല്ലെങ്കിൽ ധനകാര്യ സ്ഥാപനം.
   ബോൾ സെറ്റുകൾ ഒന്ന്(1) മുതൽ നാല്പത്തി ഒൻപത്(49) വരെയുള്ള അക്കങ്ങളുള്ള നാല്പത്തി ഒൻപത് (49) സോളിഡ് ഇവി‌എ പോളിമർ പന്തുകളുടെ ഒരു സെറ്റ്, ഭാരം അനുസരിച്ച് ചേർത്തത്
   കേന്ദ്ര കമ്പ്യൂട്ടർ സിസ്റ്റം മഹ്സൂസ് കൈകാര്യം ചെയ്യുാനും, അക്കൗണ്ടുകൾ നിയന്ത്രിക്കാനും, ക്രെഡിറ്റ് ചേർക്കുന്നത് സുഗമമാക്കാനും, ഉൽ‌പ്പന്നങ്ങൾ വാങ്ങാനും, നറുക്കെടുപ്പിലേക്ക് പ്രവേശനം പ്രാപ്തമാക്കാനും, സമ്മാനങ്ങൾ നൽകാനും, റാഫിൾ ഐഡികൾ സൃഷ്ടിക്കാനും കാലാകാലങ്ങളായി മാനേജർ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റം
   കുക്കീസ് നയം മഹ്‌സൂസ് കുക്കീസ് നയം, ഇതിന്റെ ഒരു പകർപ്പ് ഓൺലൈൻ സേവനങ്ങളിൽ ലഭ്യമാണ്.
   ക്രെഡിറ്റ്

   ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ പ്രീ-പെയ്ഡ് കാർഡ് അല്ലെങ്കിൽ പണം വഴി ക്രെഡിറ്റ് ചേർക്കാൻ പറ്റുന്നതാണ്. ഇത് നിങ്ങളുടെ അക്കൗണ്ടിന്റെ ക്രെഡിറ്റ് ബാലൻസ് വിഭാഗത്തിലാണ് ഉൾപെടുത്തിയിടുള്ളത്.ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് (മാത്രമേ ഉപയോഗിക്കാൻ കഴിയൂ ). ക്രെഡിറ്റ് ഉപയോഗിക്കാം. വാങ്ങിയ ഓരോ ഉൽപ്പന്നത്തിനും ഒരു എൻ‌ട്രി സമർപ്പിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്

   ക്രെഡിറ്റ് ബാലൻസ് പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും അക്കൗണ്ടിലെ ക്രെഡിറ്റ് കാണിക്കുന്ന ഒരു വിഭാഗം.
   ഉപഭോക്തൃ പിന്തുണ യുഎഇയിൽ നിന്ന് ടോൾ ഫ്രീയായി 800 5825 എന്ന നമ്പർ വഴിയോ യുഎഇക്ക് പുറത്തുനിന്നും +97145713410 എന്ന നമ്പർ വഴിയോ അല്ലെങ്കിൽ customer.support@mahzooz.ae എന്ന ഇമെയിൽ വിലാസത്തിലോ മഹസൂസ് ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെടാം.
   നറുക്കെടുപ്പ് റാഫിൾ നറുക്കെടുപ്പും ഗ്രാൻഡ് ഡ്രോയും.
   നറുക്കെടുപ്പ് മാനേജർ ഓരോ നറുക്കെടുപ്പും സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യാൻ ഉത്തരവാദിത്തമുള്ള മാനേജരുടെ ഒരു ജീവനക്കാരൻ.
   നറുക്കെടുപ്പ് നടപടിക്രമങ്ങൾ സമയാസമയങ്ങളിൽ മാനേജർ ഒരോ നറുക്കെടുപ്പിനും നിർണ്ണയിക്കുന്ന ബാധകമായ ആന്തരിക നറുക്കെടുപ്പ് നടപടിക്രമങ്ങൾ.
   എൻട്രി ഒരു നറുക്കെടുപ്പിലെ ഒരു പങ്കാളിയുടെ എൻട്രി സെൻട്രൽ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഒരു എൻട്രിയായി രേഖപ്പെടുത്തുന്നതിനുള്ള ഒരു ഇടപാട്. പ്രവേശിക്കുക, പ്രവേശിക്കുന്നു, പ്രവേശിച്ചു, എന്നിവയ്ക്ക് പരസ്പര ബന്ധമുള്ള അർത്ഥങ്ങളുണ്ട്
   ഫേവറേറ്റ്സ് ഒരു ഗ്രാൻഡ് ഡ്രോയിൽ പ്രവേശിക്കുന്നതിന് ഒരു മത്സരാർത്ഥിക്ക് അവരുടെ ഇഷ്ടപ്പെട്ട നമ്പറുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം
   ഗ്രാൻഡ് ഡ്രോ ഒരു ഗ്രാൻഡ് ഡ്രോ മെഷീൻ ഉപയോഗിച്ച് ഗ്രാൻഡ് ഡ്രോ വിന്നിംഗ് നമ്പറുകൾ ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന പ്രക്രിയ
   ഗ്രാൻഡ് ഡ്രോ മെഷീൻ ബോൾ സെറ്റുകൾ മെക്കാനിക്കലായി മിക്സ് ചെയ്യുകയും ക്രമരഹിതമായി ഗ്രാൻഡ് ഡ്രോ വിന്നിംഗ് നമ്പറുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരു യന്ത്രം
   ഗ്രാൻഡ് ഡ്രോയിൽ വിജയിക്കുന്ന നമ്പറുകൾ ഗ്രാൻഡ് ഡ്രോ മെഷീൻ ഓരോ ഗ്രാൻഡ് ഡ്രോയ്ക്കും ക്രമരഹിതമായി തിരഞ്ഞെടുക്കപ്പെട്ടതും ആ നറുക്കെടുപ്പിനുള്ള സമ്മാനങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്നതുമായ (1) നും നാൽപ്പത്തിയൊമ്പതിനും (49) (ഉൾപ്പെടെ) ഇടയിലുള്ള അഞ്ച് (5) അക്കങ്ങൾ
   സർക്കാർ പ്രതിനിധി നറുക്കെടുപ്പിൻറ്റെ സമഗ്രതയും ന്യായവും സ്ഥിരീകരിക്കുന്ന സാമ്പത്തിക വികസന വകുപ്പിലെ ഒരു പ്രതിനിധി
   അടുത്ത കുടുംബാംഗങ്ങൾ ഏതൊരു വ്യക്തിയുമായും ബന്ധപ്പെട്ടവ്യക്തിയുടെ പങ്കാളി (ഭാര്യ കൂടാതെ യോഗ്യതയുള്ള ഗാർഹിക പങ്കാളിയും ഉൾപ്പെടെ), റൂൾ 2.2 (d) (i) മുതൽ (iii) വരെ പരാമർശിച്ചിരിക്കുന്ന ആരെങ്കിലും, ഒന്നുകിൽ ആ വ്യക്തിയുടെ അതേ വീട്ടിൽ താമസിക്കുന്നവർ.
   സ്വതന്ത്ര അഡ്ജുഡിക്കേറ്റർ മാനേജറിൽ നിന്നും പൂർണമായും സ്വതന്ത്രനായ , ഡ്രോയുടെ സ്വതന്ത്ര പരിശോധന നടത്തുന്നയാൾ
   ഇൻഷുറൻസ് പ്രതിനിധി നറുക്കെടുപ്പിന്റെ സ്വതന്ത്ര പരിശോധന നടത്തുന്ന ഇൻഷുറൻസ് കമ്പനിയുടെ ഉയർന്ന സമ്മാന ഇൻഷുറൻസ് നൽകുന്ന ഒരു പ്രതിനിധി,
   കിയോസ്‌ക്കുകൾ യു‌എഇക്ക് ഉള്ളിലുള്ള സ്വതന്ത്ര കിയോസ്‌കുകൾ, പങ്കെടുക്കുന്നവർക്ക് ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യാനും, ക്രെഡിറ്റ് വാങ്ങാനും, ഉൽപ്പന്നങ്ങൾ വാങ്ങാനും ഒരു നറുക്കെടുപ്പ് നൽകാനുമുള്ള അവസരം നൽകുന്നു
   ലൈൻ ഒരു നറുക്കെടുപ്പിലേക്ക് പ്രവേശിക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുത്ത അഞ്ച്(5) നമ്പറുകളുടെ ഒരു(1) വരി (സ്വമേധയോ, ഫേവറേറ്റ്സ് വഴിയോ അല്ലെങ്കിൽ ക്വിക്ക് പിക്ക് എന്നിൽ എതു വഴിയാണെങ്കിലും)
   മഹ്സൂസ് മഹ്സൂസ്, യുഎഇയിൽ നിന്ന് കൈകാര്യം ചെയ്യുന്ന നറുക്കെടുപ്പിലൂടെ ഫലം നിർണ്ണയിക്കുന്ന ഒരു റാഫിളും ഗ്രാൻഡ് ഡ്രോയും
   അഞ്ച് നമ്പറുകൾ യോജിക്കുക ഗ്രാൻഡ് നറുക്കെടുപ്പിലെ വിന്നിംഗ് നമ്പറുകളുമായി ഏതെങ്കിലും ഒരു (1) വരിയിലെ അഞ്ച് (5) അക്കങ്ങളെ ശരിയായി യോജിപ്പിക്കുക
   നാല് നമ്പറുകൾ യോജിക്കുക ഗ്രാൻഡ് നറുക്കെടുപ്പിലെ വിന്നിംഗ് നമ്പറുകളുമായി ഏതെങ്കിലും ഒരു (1) വരിയിലെ നാല് (4) അക്കങ്ങളെ ശരിയായി യോജിപ്പിക്കുക
   മൂന്ന് നമ്പറുകൾ യോജിക്കുക ഗ്രാൻഡ് നറുക്കെടുപ്പിലെ വിന്നിംഗ് നമ്പറുകളുമായി ഏതെങ്കിലും ഒരു (1) വരിയിലെ മൂന്ന് (3) അക്കങ്ങളെ ശരിയായി യോജിപ്പിക്കുക
   മാനേജർ, ഞങ്ങളോ അതോ നമ്മളോ എമിറേറ്റ്സ് ഓഫ് അബുദാബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിമിത ബാധ്യതാ കമ്പനിയായ ഇവിംഗ്സ് എൽ‌എൽ‌സി, മഹ്‌സൂസിന്റെ നിയുക്ത മാനേജിംഗ് കമ്പനിയായി പ്രവർത്തിക്കുന്നു.
   ഓൺലൈൻ സേവനങ്ങൾ അപ്ലിക്കേഷനും വെബ്‌സൈറ്റും.
   പങ്കാളി, പങ്കെടുക്കുന്നയാൾ, നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് ചേർക്കാൻ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ വാങ്ങുകയും കൂടാതെ / അല്ലെങ്കിൽ ഒരു നറുക്കെടുപ്പിൽ പ്രവേശിക്കുകയും ചെയ്യുന്നു ഒരു വ്യക്തി.
   പാസ്വേർഡ് ഒരു പങ്കെടുക്കുന്നയാൾ അവരുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ സ്വയം തിരിച്ചറിയാൻ ഉപയോഗിക്കുന്ന അക്ഷരങ്ങളും അക്കങ്ങളും, പ്രത്യേക പ്രതീകളുമുള്ള ഐഡന്റിഫയർ.
   സ്വകാര്യതാനയം മഹ്‌സൂസ് സ്വകാര്യതാ നയം, ഇതിന്റെ ഒരു പകർപ്പ് ഓൺലൈൻ സേവനങ്ങളിൽ ലഭ്യമാണ്.
   സമ്മാനം ഈ നിയമങ്ങൾക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന ഒരു റാഫിൾ നറുക്കെടുപ്പിൽ അല്ലെങ്കിൽ ഗ്രാൻഡ് നറുക്കെടുപ്പിൽ മൂന്ന് നമ്പറുകൾ യോജിക്കുക മുതൽ അഞ്ച് നമ്പറുകൾ യോജിക്കുക വരെയുള്ള സമ്മാന വിഭാഗങ്ങളിൽ പണം വിജയിച്ച ഒരു യോഗ്യതയുള്ള മത്സരാർത്ഥി
   ഉൽപ്പന്നം ക്രെഡിറ്റ് മാത്രം ഉപയോഗിച്ച് ഓൺലൈൻ സേവനങ്ങളും കിയോസ്കുകളും വഴി വാങ്ങാൻ സാധിക്കുന്ന ഒരു ഉൽപ്പന്നം (ഏത് രൂപത്തിലും). വാങ്ങിയ ഓരോ ഉൽപ്പന്നവും ഞങ്ങളുടെ കമ്മ്യൂണിറ്റി പങ്കാളികൾ വഴി അർഹതയുള്ളവരിലേക്കു സംഭാവനയായി എത്തിക്കും.. വാങ്ങിയ ഓരോ ഉൽപ്പന്നത്തിനും ഒരു (1) വരി (തുടർന്ന് ഒരു (1) റാഫിൾ ഐഡി ലഭിക്കും) സമർപ്പിക്കാൻ നിങ്ങൾ അർഹരാണ്
   ക്വിക്ക് പിക്ക് സെൻ‌ട്രൽ‌ കമ്പ്യൂട്ടർ‌ സിസ്റ്റം ക്രമരഹിതമായി ഒരു പങ്കാളിക്കായി ഗ്രാൻഡ് നറുക്കെടുപ്പിനു വേണ്ടി അഞ്ച് (5) അക്കങ്ങളുടെ ഒരു സെറ്റ് തിരഞ്ഞെടുക്കുന്ന സവിശേഷത
   റാഫിൾ നറുക്കെടുപ്പ് റാൻഡം നമ്പർ ജനറേറ്റർ ഉപയോഗിച്ച് വിജയിക്കുന്ന റാഫിൾ ഐഡികളുടെ ക്രമരഹിതമായ തിരഞ്ഞെടുപ്പിന് കാരണമാകുന്ന പ്രക്രിയ
   റാഫിൾ ഐഡി സെൻട്രൽ കമ്പ്യൂട്ടർ സിസ്റ്റം സ്വയമേവ സൃഷ്ടിക്കുകയും ഓരോ വരിയിലും നിയുക്തമാക്കുകയും റാഫിൾ നറുക്കെടുപ്പിൽ ഒരു (1) എൻട്രി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ഒറ്റയായ തിരിച്ചറിയൽ നമ്പർ.
   റാൻഡം നമ്പർ ജനറേറ്റർ റാഫിൾ നറുക്കെടുപ്പിനായി നൽകിയ എല്ലാ റാഫിൾ ഐഡികളിൽ നിന്നും വിജയിക്കുന്ന റാഫിൾ ഐഡികൾ ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന ഒരു റാൻഡം നമ്പർ ജനറേറ്റർ ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ സോഫ്റ്റ്വെയർ സിസ്റ്റം
   നിയമങ്ങൾ മഹ്സൂസിനായുള്ള ഈ നിയമങ്ങൾ.
   സിൻഡിക്കേറ്റ് ക്രെഡിറ്റ് ചേർക്കുകയും, ഒരു ഉൽപ്പന്നം വാങ്ങുകയും ഒരു നറുക്കെടുപ്പിൽ ഒരുമിച്ച് ചേരുകയും ചെയ്യുന്ന ഓരോ ഗ്രൂപ്പ് അംഗത്തിന്റെയും സംഭാവനയ്ക്ക്
   സിൻഡിക്കേറ്റ് അംഗം ഒരു സിൻഡിക്കേറ്റിലെ അംഗം.
   നിബന്ധനകൾ മഹ്‌സൂസിന്റെ പൊതുവായ നിബന്ധനകളും വ്യവസ്ഥകളും, ഇതിന്റെ ഒരു പകർപ്പ് ഓൺലൈൻ സേവനങ്ങളിൽ ലഭ്യമാണ്.
   യുഎഇ യുണൈറ്റഡ് അറബ് എമിറേറ്റ്സ്.
   വെബ്സൈറ്റ് മഹ്സൂസിന്റെ ഇൻറർനെറ്റ് സൈറ്റ് www.mahzooz.ae (അല്ലെങ്കിൽ സമയാസമയങ്ങളിൽ നൽകുന്ന മറ്റ് വിലാസം).
   പിൻവലിക്കൽ കാലയളവ് പ്രസക്തമായ നറുക്കെടുപ്പിന് ശേഷം അറുപതാം(60th) ദിവസം 23.59 മണിക്കൂറിൽ (ഗൾഫ് സ്റ്റാൻഡേർഡ് സമയം) അവസാനിക്കുന്ന കാലയളവ്.
   വിന്നിങ്സ് ബാലൻസ് ഓരോ മത്സരാർത്ഥിയുടെയും അക്കൗണ്ടിലെ സമ്മാനങ്ങൾ ക്രെഡിറ്റ് ചെയ്യുന്ന ഒരു വിഭാഗം.
   വിന്നിംഗ് നമ്പറുകൾ പ്രസക്തമായ നറുക്കെടുപ്പിൽ വിജയിക്കുന്ന റാഫിൾ ഐഡികളും ഗ്രാൻഡ് ഡ്രോ വിജയിക്കുന്ന നമ്പറുകളും
   വിന്നിംഗ് റാഫിൾ ഐഡി റാൻഡം നമ്പർ ജനറേറ്റർ വഴി ഓരോ റാഫിൾ നറുക്കെടുപ്പിനും ക്രമരഹിതമായി തിരഞ്ഞെടുക്കപ്പെട്ടതും റാഫിൾ നറുക്കെടുപ്പിനുള്ള സമ്മാനങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്നതുമായ റാഫിൾ ഐഡികൾ
   വിന്നിംഗ് നമ്പറുകൾ ഡ്രോ മെഷീൻ ഓരോ നറുക്കെടുപ്പിലും ആ നറുക്കെടുപ്പിനുള്ള സമ്മാനങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന 1 നും 49 നും(ഉൾപ്പെടെ) ഇടയിലുള്ള ആറ് അക്കങ്ങൾ.
  2. സന്ദർഭം ആവശ്യപ്പെടുന്നില്ലെങ്കിൽ, ഏകവചനത്തിലെ പദങ്ങളിൽ ബഹുവചനവും ബഹുവചനത്തിൽ ഏകവചനവും ഉൾപ്പെടാം
  3. ഉൾപ്പെടെ", "ഉൾപ്പെടുത്തുക", "പ്രത്യേകിച്ചും", "ഉദാഹരണമായി" അല്ലെങ്കിൽ സമാനമായ ഏതെങ്കിലും പദപ്രയോഗങ്ങൾ എന്നിവയ്ക്ക് ശേഷമുള്ള ഏതൊരു പദവും ചിത്രീകരണമായി വ്യാഖ്യാനിക്കപ്പെടും, കൂടാതെ അവയ്ക്ക് മുമ്പുള്ള പദങ്ങൾ, വിവരണം, നിർവചനം, വാക്യം അല്ലെങ്കിൽ പദം കഴിഞ്ഞു വരുന്ന പദങ്ങൾ
  4. ഈ നിയമങ്ങളുടെ ഇംഗ്ലീഷ്, അറബി വിവർത്തനങ്ങൾ തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ, ഈ നിയമങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് നിലനിൽക്കും.
  5. ഈ നിയമങ്ങളുടെ ഇംഗ്ലീഷ്, അറബിക്, ഉറുദു, ഹിന്ദി, മലയാളം വിവർത്തനങ്ങൾ തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമോ പൊരുത്തക്കേടോ ഉണ്ടായാൽ, ഈ നിയമങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പൊരുത്തക്കേടിന്റെ പരിധി വരെ നിലനിൽക്കും
  6. ഓൺലൈൻ സേവനങ്ങൾ, കിയോസ്‌ക്കുകൾ അല്ലെങ്കിൽ പ്രൊമോഷണൽ, പോയിന്റ് ഓഫ് സെയിൽ മെറ്റീരിയലുകൾ കൂടാതെ / അല്ലെങ്കിൽ ഉപദേശങ്ങൾ, ഈ നിയമങ്ങൾ എന്നിവയിലെ നിർദ്ദേശങ്ങൾ തമ്മിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ, ഈ നിയമങ്ങൾ ക്കാ ണ് മുൻഗണന നൽകുക.
 2. ഒരു നറുക്കെടുപ്പിൽ പങ്കെടുക്കുമ്പോൾ
  1. ഉൽ‌പ്പന്നങ്ങൾ‌ ഓൺ‌ലൈൻ‌ സേവനങ്ങളിൽ‌ നിന്നും, കിയോസ്‌കുകളിൽ‌ നിന്നും, എഇഡി 35 (മുപ്പത്തിയഞ്ച് ദിർഹം) ക്രെഡിറ്റെന്ന (അല്ലെങ്കിൽ‌ ഞങ്ങൾ‌ ഒരു ഉൽ‌പ്പന്നത്തിന് സമയാസമയങ്ങളിൽ‌ നിർ‌ണ്ണയിക്കുന്ന മറ്റ് തുക) നിരക്കിൽ വാങ്ങാവുന്നതാണ്. നിങ്ങൾ വാങ്ങിയ ഉൽപ്പന്നം നിങ്ങൾക്ക് ലഭിക്കില്ല, പകരം, അത് ഞങ്ങളുടെ കമ്മ്യൂണിറ്റി പങ്കാളികൾ വഴി ആവശ്യക്കാർക്ക് സംഭാവന ചെയ്യും.
  2. വാങ്ങിയ ഓരോ ഉൽപ്പന്നവും നിങ്ങൾക്ക് നറുക്കെടുപ്പിനുള്ള ഒരു (1) അനുബന്ധ പ്രവേശനം നൽകും (അതിൽ ഒന്ന് (1) റാഫിൾ നറുക്കെടുപ്പിലും ഒരു (1) ഗ്രാൻഡ് ഡ്രോയിലേക്കുള്ള പ്രവേശനവും).
  3. നിങ്ങൾക് പ്രവേശിക്കണമെങ്കിൽ:
   1. കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടാവണം;
   2. പ്രവേശിക്കുമ്പോൾ നിങ്ങൾ താമസിക്കുന്ന നിങ്ങളുടെ അധികാരപരിധി അല്ലെങ്കിൽ അധികാരപരിധിയിലെ നിയമങ്ങൾ നിങ്ങളെ വിലക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്;
   3. എല്ലായ്പ്പോഴും ഈ നിയമങ്ങളും നിബന്ധനകളും പാലിക്കുക;
   4. ഇവയല്ല:
    1. ഒരു ഷെയർഹോൾഡർ, മാനേജർ അല്ലെങ്കിൽ മാനേജരുടെ ജീവനക്കാരൻ;
    2. സർക്കാർ പ്രതിനിധിസ്വതന്ത്ര അഡ്ജുഡിക്കേറ്റർ അല്ലെങ്കിൽ നറുക്കെടുപ്പ് മാനേജർ;
    3. ഒരു മൂന്നാം കക്ഷി, അല്ലെങ്കിൽ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഇൻഷുറൻസ്, ഓഡിറ്റ്, സുരക്ഷാ നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന മാനേജരുടെ കൺസൾട്ടന്റ്;
    4. ചട്ടങ്ങൾ 2.3 (ഡി) (i) മുതൽ 2.3 (ഡി) (iii) ൽ പരാമർശിച്ചിരിക്കുന്നവരുടെ അടുത്ത കുടുംബാംഗം
    5. നിരോധിത രാജ്യത്ത് താമസിക്കുന്നയാൾ; അഥവാ
    6. ആഗോള പട്ടികയിൽ ഉയർന്ന റിസ്കുള്ളതും സാങ്ഷൻ പട്ടികയിലെ വ്യക്തികളും
  4. ഗ്രാൻഡ് ഡ്രോയിൽ പ്രവേശിക്കാൻ, നിങ്ങൾ ഒരു ലൈൻ സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങൾ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഗ്രാൻഡ് ഡ്രോയുടെ തീയതി തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും, തുടർന്ന് നിങ്ങൾ ക്വിക്ക് പിക്ക് അല്ലെങ്കിൽ ഫെയ്‌വറിറ്റ് മുഖേന ആറ് നമ്പറുകൾ സ്വമേധയാ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഓൺലൈൻ സേവനങ്ങൾ അല്ലെങ്കിൽ കിയോസ്‌കിലെ നിർദ്ദേശങ്ങൾക്കനുസൃതമായി. നിങ്ങളുടെ എൻട്രി പരിശോധിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്; നിങ്ങളുടെ വരി സ്ഥിരീകരിച്ചുകഴിഞ്ഞാൽ നിങ്ങൾ പ്രസക്തമായ ഗ്രാൻഡ് നറുക്കെടുപ്പിലേക്ക് പ്രവേശിക്കും കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ എൻട്രി റദ്ദാക്കാനും കഴിയില്ല.
  5. ഓരോ വരിയും ഗ്രാൻഡ് ഡ്രോയിൽ ഉൾപ്പെടുത്തുമ്പോൾ, നിങ്ങൾക്ക് ഒരു റാഫിൾ ഐഡിയും ലഭിക്കും. ഗ്രാന്റ് ഡ്രോയുടെ അനുബന്ധ തീയതിയിൽ നടക്കുന്ന റാഫിൾ നറുക്കെടുപ്പിലേക്ക് നിങ്ങളുടെ റാഫിൾ ഐഡി യാന്ത്രികമായി പ്രവേശിക്കും. നിങ്ങളുടെ അക്കൗണ്ടിൽ "എന്റെ ടിക്കറ്റുകൾ" എന്ന ഭാഗത്തിൽ നിങ്ങളുടെ റാഫിൾ ഐഡി നിങ്ങളുടെ ടിക്കറ്റിൽ കാണാം
  6. ക്രെഡിറ്റ് ഉപയോഗിച്ച് മാത്രമേ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയൂ - ഓൺലൈൻ സേവനങ്ങളിലോ കിയോസ്‌കിലോ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക. വാങ്ങുന്ന ഓരോ ഉൽപ്പന്നത്തിനും, നിങ്ങൾക്ക് നറുക്കെടുപ്പിലേക്ക് ഒരു (1) അനുബന്ധ പ്രവേശനം ലഭിക്കും (ഇതിൽ ഒന്ന് (1) റാഫിൾ നറുക്കെടുപ്പിലും ഒരു (1) ഗ്രാൻഡ് ഡ്രോയിലേക്കുള്ള പ്രവേശനവും). ഒരു ഉൽപ്പന്നം വാങ്ങാനുള്ള അഭ്യർത്ഥന ഞങ്ങൾ സ്വീകരിക്കുന്നിടത്ത്, അനുബന്ധ ക്രെഡിറ്റ് തുക നിങ്ങളുടെ ക്രെഡിറ്റ് ബാലൻസിൽ നിന്ന്
  7. വിജയകരമായ എല്ലാ എൻ‌ട്രികളും അക്കൗണ്ട് സന്ദേശങ്ങൾ വഴിയോ അല്ലെങ്കിൽ പ്രസക്തമായ പുഷ് അറിയിപ്പുകൾ വഴിയോ അറിയിക്കുന്നതാണ്.
  8. നിങ്ങളുടെ എൻ‌ട്രി അംഗീകരിച്ചതിനുള്ള അറിയിപ്പ് നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ‌, നിങ്ങളുടെ എൻ‌ട്രി സെൻ‌ട്രൽ‌ കമ്പ്യൂട്ടർ‌ സിസ്റ്റത്തിൽ‌ ഒരു പക്ഷെ റെക്കോർഡുചെയ്‌തിരിക്കില്ല, അതിനാൽ‌ അത് സാധുവായിരിക്കില്ല. നിങ്ങൾക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ, നിങ്ങളുടെ എൻ‌ട്രി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ ദയവായി നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക. നിങ്ങൾക്ക് ഇത് കാണാൻ കഴിയുന്നില്ലെങ്കിൽ, ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെടുക.
  9. പ്രസക്തമായ നറുക്കെടുപ്പ് ദിവസം 20:30 മണിക്കൂറിന് ശേഷം (ഗൾഫ് സ്റ്റാൻഡേർഡ് സമയം) നടത്തിയ എൻ‌ട്രികൾ അല്ലെങ്കിൽ ഞങ്ങൾ നിർണ്ണയിക്കുന്ന മറ്റ് ഏതെങ്കിലും സമയമോ ദിവസമോ നടത്തിയ എൻ‌ട്രികൾ ആ നറുക്കെടുപ്പിൽ പ്രവേശിക്കില്ല.
  10. നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നത് ഞങ്ങളുടെ വിവേചനാധികാരമാണ്. ഞങ്ങൾ എൻ‌ട്രികൾ‌ നിരസിക്കുകയോ കൂടാതെ / അല്ലെങ്കിൽ‌ ഒരു കാരണം നൽകാതെ തന്നെ നിങ്ങൾ‌ക്ക് ചെയ്യാൻ‌ കഴിയുന്ന എൻ‌ട്രികളുടെ എണ്ണം പരിമിതപ്പെടുത്തുകയോ ചെയ്യാം.
 3. നറുക്കെടുപ്പ്
  1. റാഫിൾ ഡ്രോയുടെയും മഹ്സൂസിനായുള്ള ഗ്രാൻഡ് ഡ്രോയുടെയും സമയം, ആവൃത്തി, തീയതി, രീതി എന്നിവ ഞങ്ങൾ നിർണ്ണയിക്കും. ഈ നിയമങ്ങളുടെ തീയതിയിൽ, ഓരോ ശനിയാഴ്ചയും ഏകദേശം 21:00 മണിക്കൂർ (ഗൾഫ് സ്റ്റാൻഡേർഡ് സമയം) വെബ്‌സൈറ്റിലും മഹ്സൂസ് യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും സംപ്രേഷണം ചെയ്യുന്ന മഹ്സൂസ് തത്സമയ ഷോയിൽ റാഫിൾ ഡ്രോയും ഗ്രാൻഡ് ഡ്രോയും നടക്കും.
  2. റാഫിൾ നറുക്കെടുപ്പ് റാൻഡം നമ്പർ ജനറേറ്റർ അല്ലെങ്കിൽ മറ്റ് ഓഡിറ്റ് ചെയ്ത ഉപകരണങ്ങൾ/രീതി ഉപയോഗിച്ച് കാലാകാലങ്ങളിൽ ഞങ്ങളുടെ വിവേചനാധികാരത്തിൽ തീരുമാനിക്കാം. പ്രസക്തമായ റാഫിൾ നറുക്കെടുപ്പിനായി രേഖപ്പെടുത്തിയ എല്ലാ റാഫിൾ ഐഡികളും റാൻഡം നമ്പർ ജനറേറ്ററിലേക്ക് അപ്‌ലോഡ് ചെയ്യും, അത് ക്രമരഹിതമായി റാഫിൾ ഐഡികൾ തിരഞ്ഞെടുക്കും; പ്രസക്തമായ റാഫിൾ നറുക്കെടുപ്പിനായി ഈ റാഫിൾ ഐഡികൾ വിജയിക്കുന്ന റാഫിൾ ഐഡികൾ സൃഷ്ടിക്കും
  3. ഓരോ ഗ്രാൻഡ് ഡ്രോയും ഗ്രാൻഡ് ഡ്രോ മെഷീൻ അല്ലെങ്കിൽ മറ്റ് ഓഡിറ്റ് ചെയ്ത ഉപകരണങ്ങൾ/രീതി ഉപയോഗിച്ച് കാലാകാലങ്ങളിൽ ഞങ്ങളുടെ വിവേചനാധികാരത്തിൽ നിർണ്ണയിക്കാവുന്നതാണ്
  4. എല്ലാ നറുക്കെടുപ്പുകളും, നറുക്കെടുപ്പ് നടപടിക്രമങ്ങൾക്കനുസൃതമായി നിർവഹിക്കുകയും, നറുക്കെടുപ്പ് മാനേജർ, ഇൻഷുറൻസ് പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുകയും ചെയ്യും.
  5. ഡ്രോ മാനേജർ അല്ലെങ്കിൽ സ്വതന്ത്ര അഡ്ജുഡിക്കേറ്റർ അല്ലെങ്കിൽ സർക്കാർ പ്രതിനിധി രേഖാമൂലം രേഖപ്പെടുത്തും, തുടർന്ന് സെൻട്രൽ കമ്പ്യൂട്ടർ സിസ്റ്റത്തിൽ വിജയിക്കുന്ന നമ്പറുകൾ നൽകും - ഈ നമ്പറുകൾ മാത്രമേ നറുക്കെടുപ്പിൽ വിജയിച്ച സംഖ്യകളായി കരുതുകയുള്ളു.
  6. ഉപകരണങ്ങളുടെ പരാജയം മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഒരു നറുക്കെടുപ്പ് നടക്കാതാവുകയോ അസാധു ആവുകയോ തടസ്സപ്പെടുകയോ ചെയ്യുകയാണെങ്കിൽ, നറുക്കെടുപ്പ് നടപടിക്രമങ്ങൾ അനുസരിച്ച് നറുക്കെടുപ്പ് പൂർത്തിയാക്കുന്നതാണ്.
 4. ഫലങ്ങൾ
  1. ഓരോ നറുക്കെടുപ്പിനുമുള്ള വിന്നിംഗ് നമ്പറുകൾ, ഓൺലൈൻ സേവനങ്ങളിലും ഉപഭോക്തൃ പിന്തുണയിലൂടെയും ഓരോ നറുക്കെടുപ്പിനു ശേഷം പ്രായോഗികമാകുന്ന മുറയ്ക്ക് ലഭ്യമാക്കും. വിന്നിംഗ് നമ്പറുകൾ ദേശീയ മാധ്യമങ്ങളിലും, കാലാകാലങ്ങളിൽ ഞങ്ങൾ നിർണ്ണയിക്കുന്ന മറ്റ് രീതികളിലുമായി പ്രസിദ്ധീകരിക്കുന്നതാണ്. വിന്നിംഗ് നമ്പറുകൾ പരസ്യപ്പെടുത്തുന്നതിൽ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും പരാജയത്തിനോ എൻ‌ട്രികൾ നേടിയ ഉടമകളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടതിനോ നഷ്ടപരിഹാരത്തിനായി നിങ്ങൾക്ക് അവകാശപ്പെടാൻ കഴിയുന്നതല്ല; വിന്നിംഗ് നമ്പറുകൾക്ക് എതിരായി നിങ്ങളുടെ എൻ‌ട്രികൾ പരിശോധിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
  2. നഷ്ടപരിഹാരത്തിനായി ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് അർഹതയില്ല, കൂടാതെ ഏതെങ്കിലും പ്രഖ്യാപനത്തിലോ പ്രസിദ്ധീകരണത്തിലോ, ടൈപ്പോഗ്രാഫിക്കൽ, പ്രിന്റിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും തെറ്റുകളോ അല്ലെങ്കിൽ ഒരു നറുക്കെടുപ്പിലെ സമ്മാനങ്ങളുടെ തുകയുടെ ഏതെങ്കിലും പ്രസിദ്ധീകരണം അല്ലെങ്കിൽ പ്രഖ്യാപനം (ഉൾപ്പെടെ, പരിമിതികളില്ലാതെ, സമ്മാനങ്ങളിൽ നൽകേണ്ട തുക അന്തിമമാകുന്നതിന് മുമ്പായി പ്രഖ്യാപനമോ പ്രസിദ്ധീകരണമോ നടത്തുന്നത്) എന്നിവയുടെ തെറ്റുകളിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല.
  3. ഓൺലൈൻ സേവനങ്ങളിൽ കൂടാതെ/ അല്ലെങ്കിൽ മറ്റ് പ്രഖ്യാപനങ്ങളും പ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരിച്ച വിന്നിംഗ് നമ്പറുകളും സെൻട്രൽ കമ്പ്യൂട്ടർ സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്ന ഔദ്യോഗികമായ വിന്നിംഗ് നമ്പറുകളും തമ്മിൽ പൊരുത്തക്കേട് ഉണ്ടായാൽ, രണ്ടാമത്തേത് കണക്കിലെടുക്കുന്നതാണ്.
  4. വിജയിച്ച എൻ‌ട്രികളുടെ അന്തിമ സ്ഥിരീകരിച്ച സംഖ്യ താൽ‌ക്കാലികമായി വിജയിച്ച എൻ‌ട്രികളുടെ പ്രാരംഭത്തിൽ പരസ്യപ്പെടുത്തിയ സംഖ്യയുമായി വ്യത്യസ്‌തമാണെങ്കിൽ‌, അത്തരം വിജയികൾക്ക് നൽകേണ്ട സമ്മാന തുക വ്യത്യാസപ്പെടാം.
 5. സമ്മാനം വിജയിക്കാൻ
  1. റാഫിൾ ഡ്രോ
   1. ഓരോ റാഫിൾ നറുക്കെടുപ്പിനും കുറഞ്ഞത് മൂന്ന് (3) വിജയിക്കുന്ന റാഫിൾ ഐഡികൾ ഉണ്ടാകും.
   2. റാഫിൾ ഐഡികൾ വിജയിക്കുന്ന റാഫിൾ ഐഡികളുമായി പൊരുത്തപ്പെടുന്ന പങ്കാളികൾ ഓരോരുത്തർക്കും 100,000 ദിർഹം (നൂറായിരം ദിർഹം) അല്ലെങ്കിൽ ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ നിർണ്ണയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന മറ്റേതെങ്കിലും തുക നേടും.
   3. റാഫിൾ ഐഡി ഒറ്റ വരിയിലേക്ക് സ്വയമേവ നിയോഗിക്കപ്പെടുന്നതിനാൽ, ഒരു (1) പങ്കെടുക്കുന്നയാൾക്ക് ഒന്നിൽ കൂടുതൽ (1) റാഫിൾ സമ്മാനം നേടാൻ കഴിയും.
  2. ഗ്രാൻഡ് ഡ്രോ
   1. ഓരോ ഗ്രാൻഡ് ഡ്രോയിലും മൂന്ന് (3) സമ്മാന വിഭാഗങ്ങളുണ്ട്:
    1. മൂന്ന് നമ്പറുകൾ യോജിച്ച - പങ്കെടുക്കുന്നയാൾ ഗ്രാൻഡ് ഡ്രോ വിന്നിംഗ് നമ്പറുകളിൽ നിന്നുള്ള ഏതെങ്കിലും ഒരു (1) വരിയിലെ മൂന്ന് (3) നമ്പറുകളും കൃത്യമായി പൊരുത്തപ്പെട്ടു;
    2. നാല് നമ്പറുകൾ യോജിച്ച - പങ്കെടുക്കുന്നയാൾ ഗ്രാൻഡ് ഡ്രോ വിന്നിംഗ് നമ്പറുകളിൽ നിന്നുള്ള ഏതെങ്കിലും ഒരു (1) വരിയിലെ നാല് (4) നമ്പറുകളും കൃത്യമായി പൊരുത്തപ്പെട്ടു; ഒപ്പം
    3. അഞ്ച് നമ്പറുകൾ യോജിച്ച - പങ്കെടുക്കുന്നയാൾ ഗ്രാൻഡ് ഡ്രോ വിന്നിംഗ് നമ്പറുകളിൽ നിന്ന് ഏതെങ്കിലും ഒരു (1) വരിയിലെ അഞ്ച് (5) നമ്പറുകളും കൃത്യമായി പൊരുത്തപ്പെട്ടു.
   2. അഞ്ച് നമ്പറുകൾ യോജിച്ച പ്രൈസ് ഒരു ഗ്രാൻഡ് ഡ്രോയ്ക്ക് 10,000,000 ദിർഹം (പത്ത് ദശലക്ഷം ദിർഹം) എന്ന ഏറ്റവും ഉയർന്ന സമ്മാനമായി നിശ്ചയിച്ചിരിക്കുന്നു. അഞ്ച് നമ്പറുകൾ യോജിച്ച പ്രൈസ് 10,000,000 ദിർഹത്തിൽ (പത്ത് ദശലക്ഷം ദിർഹം) തുടരും അല്ലെങ്കിൽ ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, അഞ്ച് നമ്പറുകൾ യോജിച്ച സമ്മാനം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നതുവരെ തുടരും. അഞ്ച് നമ്പറുകൾ യോജിച്ച പ്രൈസ് എല്ലാ അഞ്ച് നമ്പറുകൾ യോജിച്ച വിജയികളായ പങ്കാളികൾക്കും തുല്യമായി വിഭജിക്കപ്പെടും
   3. ഓരോ ഗ്രാൻഡ് ഡ്രോയ്ക്കും മുമ്പ്, മാനേജർ നാല് നമ്പറുകൾ യോജിച്ച പ്രൈസ് നിർണ്ണയിക്കും. നാല് നമ്പറുകൾ യോജിച്ച പ്രൈസ് മുൻ ആഴ്ചയിലെ ഗ്രാൻഡ് ഡ്രോയിലെ ലൈനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, എന്നിരുന്നാലും, ഒരു ഗ്രാൻഡ് ഡ്രോയിലും 1,000,000 ദിർഹം (ഒരു ദശലക്ഷം ദിർഹം) ൽ കുറവായിരിക്കരുത്. നാല് നമ്പറുകൾ യോജിച്ച പ്രൈസ് എല്ലാ നാല് നമ്പറുകൾ യോജിച്ച വിജയികളായ പങ്കാളികൾക്കും തുല്യമായി വിഭജിക്കപ്പെടും. ഒരു ഗ്രാൻഡ് നറുക്കെടുപ്പിനുള്ള നാല് നമ്പറുകൾ യോജിച്ച പ്രൈസ് വിജയികളില്ലെങ്കിൽ, നാല് നമ്പറുകൾ യോജിച്ച പ്രൈസ് റോൾ-ഓവർ ചെയ്യും, കൂടാതെ ഇനിപ്പറയുന്ന ഗ്രാൻഡ് ഡ്രോയുടെ നാല് നമ്പറുകൾ യോജിച്ച പ്രൈസിന്റെ മൂല്യത്തിലേക്ക് അത് ചേർക്കുകയും ചെയ്യും. നാല് നമ്പറുകൾ യോജിച്ച ജേതാവ് ഉണ്ടാകുന്നതുവരെ നമ്പറുകൾ യോജിച്ച പ്രൈസ് റോൾ ഓവർ ചെയ്യപ്പെടുന്നതാണ്
   4. മൂന്ന് നമ്പറുകൾ യോജിച്ച വിജയികൾക്ക് നിശ്ചിത തുക AED 350 (മുന്നൂറ്റി അമ്പത് ദിർഹാം) ലഭിക്കുന്നതാണ്
   5. ഗ്രാൻഡ് ഡ്രോയിലെ വിന്നിംഗ് നമ്പറുകളിൽ നിന്ന് പൊരുത്തപ്പെടുന്ന നമ്പറുകൾ ഒരു വരിക്ക് ഒരു സമ്മാന വിഭാഗത്തിൽ മാത്രമേ വിജയിക്കൂ, എന്നാൽ നേടിയ ഏറ്റവും ഉയർന്ന സമ്മാന വിഭാഗത്തിനുള്ള സമ്മാനം ലഭിക്കും (അതായത്, നിങ്ങൾ അഞ്ചു നമ്പറുകൾ യോജിച്ച വിജയിയാണെങ്കിൽ, നിങ്ങൾക്ക് അഞ്ച് നമ്പറുകൾ യോജിച്ചു വന്നാലുള്ള സമ്മാനം മാത്രമേ ലഭിക്കൂ - നിങ്ങൾക്ക് നാല് നമ്പറുകൾ യോജിച്ചു വന്നാലുള്ള സമ്മാനമോ , മൂന്ന് നമ്പറുകൾ യോജിച്ചു വന്നാലുള്ള സമ്മാനമോ ലഭിക്കില്ല).
  3. ജനറൽ
   1. എല്ലാ സമ്മാന ജേതാക്കളെയും ഇമെയിൽ (ഒരു ഇമെയിൽ വിലാസം നൽകിയിട്ടുണ്ടെങ്കിൽ), അക്കൗണ്ട് സന്ദേശങ്ങൾ, പ്രസക്തമായ ഇടങ്ങളിൽ പുഷ് അറിയിപ്പുകൾ എന്നിവ വഴി അറിയിക്കും. നിങ്ങളുടെ സമ്മാനം ക്ലെയിം ചെയ്യുന്നതിന് നിങ്ങൾ ഉത്തരവാദികളായിരിക്കും
   2. ഫെഡറൽ, ജുഡീഷ്യൽ ആദായനികുതി എന്നിവർ പണ സമ്മാനത്തിന് ബാധകമാകാം, അത് മത്സരാർത്ഥിയുടെ മാത്രം ഉത്തരവാദിത്തമാണ്
   3. സമ്മാനം നേടുന്നതും, മഹ്സൂസിന്റെ എല്ലാ ഘടകങ്ങളും ഈ നിയമങ്ങൾക്കും അധിക നയങ്ങൾക്കും വിധേയമാണ്
 6. സമ്മാനങ്ങൾ അടയ്ക്കൽ
  1. സമ്മാനം അടയ്ക്കുന്നതിനു മുൻപ് ഞങ്ങളുടെ മൂല്യനിർണ്ണയ നടപടിക്രമങ്ങൾ അനുസരിച്ച് എൻട്രി സാധൂകരിക്കാനും മത്സരാർത്ഥികളാരും ആഗോള പട്ടികയിലെ ഉയർന്ന റിസ്കുള്ളവരല്ലെന്നും സാങ്ഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും സ്‌ക്രീനിംഗ് ചെയ്യാനും സാധ്യതയുണ്ട്. ഒരു കിയോസ്‌ക് നൽകിയ എൻ‌ട്രിയുടെ ഏതെങ്കിലും പേപ്പർ രസീത് അല്ലെങ്കിൽ സ്ഥിരീകരണം ഒരു സമ്മാനത്തിനുള്ള നിങ്ങളുടെ അവകാശത്തിന്റെ സാധുവായ തെളിവായി സ്വീകരിക്കില്ല. ഒരു എൻ‌ട്രിയുടെ സാധുത സംബന്ധിച്ച ഞങ്ങളുടെ തീരുമാനം അന്തിമവും ബന്ധിതവുമായിരിക്കും.
  2. കൂടാതെ, ഒരു സമ്മാനം നൽകുന്നതിനുമുമ്പ്, നിങ്ങൾ ഇവ നൽകേണ്ടതുണ്ട്:
   1. പൂർണ്ണ സാധുവായ തിരിച്ചറിയൽ പ്രമാണം; ഒപ്പം / അല്ലെങ്കിൽ
   2. ഉടമസ്ഥാവകാശം, അവകാശം, പ്രസക്തമായ നിയമങ്ങൾ പാലിക്കും എന്നിവ സംബന്ധിച്ച നിയമപരമായ പ്രഖ്യാപനം.
  3. റൂൾ 3.6 അനുസരിച്ച് പ്രസക്തമായ നറുക്കെടുപ്പിലെ ഔദ്യോഗികമായ വിന്നിംഗ് നമ്പറുകളെ അടിസ്ഥാനമാക്കി മാത്രമേ ഞങ്ങൾ ഒരു സമ്മാനം നൽകൂ, മറ്റെവിടെയെങ്കിലും രേഖപ്പെടുത്തിയ ഫലങ്ങളെ അടിസ്ഥാനമാക്കി സമ്മാനം നൽകുന്നതല്ല.
  4. ഐഡന്റിറ്റി സ്ഥിരീകരണം, പ്രായത്തിന്റെ തെളിവ്, എൻട്രി നിർണ്ണയം എന്നിവയ്ക്ക് വിധേയമായതിനു ശേഷം, എല്ലാ സമ്മാനങ്ങളും പ്രസക്തമായ നറുക്കെടുപ്പിനുശേഷം നിങ്ങളുടെ അക്കൗണ്ടിലെ വിന്നിങ്സ് ബാലൻസിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും.
  5. നിങ്ങളുടെ സമ്മാനം ലഭിക്കുന്നതിന്, നിങ്ങളുടെ വിന്നിംഗ് ബാലൻസിലെ ഫണ്ടുകളെ (എല്ലാം അല്ലെങ്കിൽ ഭാഗം) നിങ്ങളുടെ ക്രെഡിറ്റ് ബാലൻസിലേക്ക് മാറ്റുകയോ അല്ലെങ്കിൽ അംഗീകൃത ധനകാര്യ സ്ഥാപനം വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ പണം പിൻവലിക്കാൻ അഭ്യർത്ഥിക്കുകയോ ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നിബന്ധനകൾ പരിശോധിക്കുക.
  6. അഞ്ച് നമ്പറുകൾ യോജിച്ചു വന്നാലുള്ള സമ്മാനങ്ങൾ യുഎഇയിൽ നിന്ന് നിങ്ങൾ നേരിട്ട് ക്ലെയിം ചെയ്യണം. യുഎഇ ബാങ്ക് അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ ചെയ്താണ് പേയ്‌മെന്റ് നടത്തുക.
  7. പിൻവലിക്കൽ കാലയളവിലോ അതിനു മുമ്പോ നിങ്ങളുടെ സമ്മാനം പിൻവലിക്കുകയോ കൈമാറുകയോ ചെയ്യേണ്ടതാണ്. പ്രസക്തമായ പിൻവലിക്കൽ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് നിങ്ങളുടെ ക്രെഡിറ്റ് ബാലൻസിലേക്ക് പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാത്ത ഏതൊരു സമ്മാനവും സാമ്പത്തിക വികസന വകുപ്പിന് നൽകേണ്ടതാണ്
  8. അക്കൗണ്ട് ഉടമയുടെ ബാലൻസിലേക്ക് വിജയിച്ച സമ്മാന തുക അടയ്ക്കുന്നതിലൂടെ ഞങ്ങളെ, ഞങ്ങളുടെ ഓഫീസർമാർ, ജീവനക്കാർ, പ്രതിനിധികൾ, കരാറുകാർ, സമ്മാനങ്ങൾ നൽകാൻ ഞങ്ങൾ അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ സ്ഥാപനം, എന്നിവയെ ആ സമ്മാനം അടയ്ക്കുന്നതിനുള്ള കൂടുതൽ ബാധ്യതകളിൽ നിന്ന് പൂർണ്ണമായും ഫലപ്രദമായും ഒഴിവാക്കുന്നു.
  9. റൂൾ 6.1 ന്റെ പ്രഭാവം പരിമിതപ്പെടുത്താതെ, ഇനിപ്പറയുന്നവയ്ക്കുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്:
   1. ഒരു എൻ‌ട്രി നിയമാനുസൃതമാണെന്നും കൂടാതെ / അല്ലെങ്കിൽ അക്കൗണ്ട് ഉടമയ്ക്ക് സമ്മാന തുക നൽകുന്നതിന് നിയമപരമായി അർഹതയുണ്ടെന്നും ഞങ്ങൾ തൃപ്തിപ്പെടുന്നതുവരെ ഒരു സമ്മാനം തടഞ്ഞുവയ്ക്കുക;
   2. ഒരു സമ്മാനത്തിനുള്ള അവകാശത്തിന്റെ തെളിവ് അവശ്യപ്പെടുക (പരിമിതികളില്ലാതെ, തിരിച്ചറിയൽ വിവരങ്ങൾ, തിരിച്ചറിയുന്നതിനായുള്ള തെളിവ്, റെസിഡൻസി, അല്ലെങ്കിൽ ഒരു നറുക്കെടുപ്പിൽ പ്രവേശിക്കുമ്പോൾ സ്ഥലവും ക്ലെയിം ചെയ്യാനുള്ള ശേഷിയും ഉൾപ്പെടെ);
   3. ആർക്കാണ് സമ്മാനം നൽകേണ്ടതെന്ന് തീരുമാനിക്കാൻ ഒരു കോടതിയെ സമീപിക്കുക കൂടാതെ / അല്ലെങ്കിൽ കോടതിയിലേക്ക് പണമടയ്ക്കുക;
   4. ഒരു എൻ‌ട്രി അസാധുവായി പ്രഖ്യാപിക്കുക (അതിനാൽ ഏതെങ്കിലും സമ്മാനം നൽകാൻ ബാധ്യസ്ഥരല്ല) അഥവാ:
    1. പ്രസക്തമായ പിൻവലിക്കൽ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ക്രെഡിറ്റിലേക്ക് കൈമാറ്റം അല്ലെങ്കിൽ പിൻവലിക്കൽ അഭ്യർത്ഥന ലഭിക്കാതിരിക്കുക;
    2. എൻ‌ട്രി തകരാറുള്ളതോ, മുഴുവനായോ ഭാഗികമായോ തകരാറിലാകുകയോ ഞങ്ങളുടെ മൂല്യനിർണ്ണയ, സുരക്ഷാ പരിശോധനകളിൽ വിജയിക്കാതിരിക്കുക.
  10. സമ്മാന തുക നിരസിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്, ഇനിപ്പറയുന്നവയിലേതെങ്കിലുമാണെങ്കിൽ പങ്കെടുക്കുന്നയാൾക്ക് സമ്മാനം നൽകാൻ ബാധ്യസ്ഥരല്ല:
   1. പങ്കെടുക്കുന്നയാൾ റൂൾ 2.3 ലെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ
   2. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വഞ്ചന എന്നിവ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടാതെ ഞങ്ങളുടെ വിവേചനാധികാരത്തിൽ നിയമവിരുദ്ധമോ അനുചിതമോ അസ്വീകാര്യമോ ആയ ഏതെങ്കിലും പ്രവർത്തനത്തിൽ നിങ്ങൾ പങ്കാളിയാണെന്ന് ഞങ്ങൾ മനസ്സിലാക്കിയാൽ; അല്ലെങ്കിൽ
   3. സമ്മാനം പിൻവലിക്കുമ്പോൾ ആവശ്യമായ തിരിച്ചറിയൽ രേഖ നൽകാൻ നിങ്ങൾക്ക് കഴിയുന്നില്ല അല്ലെങ്കിൽ പരാജയപ്പെടുന്നു.
    അത്തരം യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്ത ആർക്കെങ്കിലും സമ്മാനം നൽകിയാൽ, ഞങ്ങളുടെ അഭ്യർത്ഥനപ്രകാരം ഉടൻ തന്നെ സമ്മാന തുക തിരിച്ചടയ്ക്കാൻ ആ വ്യക്തി ബാധ്യസ്ഥനാണ്. തെറ്റായി അടച്ച ഏതു സമ്മാനവും വീണ്ടെടുക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
  11. പ്രസക്തമായ അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി ഏറ്റെടുത്ത ഒരു വ്യക്തിക്ക് നൽകിയ സമ്മാനം ക്ലെയിം ചെയ്യുന്ന വ്യക്തിക്കും ഞങ്ങൾ ഉത്തരവാദികളോ ബാധ്യസ്ഥരോ അല്ല.
  12. ഒരു സാഹചര്യത്തിലും ഒരു സമ്മാനത്തിനും പലിശ നൽകില്ല
  13. വിജയിച്ച എൻ‌ട്രിയുടെ അക്കൗണ്ടിന്റെ രജിസ്റ്റർ ചെയ്ത ഉടമയ്ക്ക് മാത്രമേ സമ്മാനങ്ങൾ പൂർണമായി നൽകൂ, അഥവാ സമ്മാനം ക്ലെയിം ചെയ്യുന്ന ആൾ നിയമപരമോ ശാരീരികമോ മറ്റ് വൈകല്യമുള്ളതോ ആയ ഒരു ആളാണെങ്കിൽ നിങ്ങളുടെ അംഗീകൃത പ്രതിനിധിക്ക് ഞങ്ങൾ ഞങ്ങളുടെ വിവേചനാധികാരത്തിൽ സമ്മാനം നൽകുന്നതാണ്.
  14. അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ, ആ ഉടമയ്ക്ക് പകരം അത്തരമൊരു പിൻവലിക്കൽ നടത്താൻ ഒരു വ്യക്തിക്ക് അർഹതയുണ്ടെന്ന്, ഞങ്ങൾക്ക് വിശ്വാസമാകും വിതം തെളിയിക്കാൻ കഴിയണം (ഉദാഹരണത്തിന്, പ്രോബേറ്റ് ഗ്രാന്റ് നൽകിക്കൊണ്ട്)
  15. വിജയിച്ച എൻ‌ട്രിക്ക് നൽകേണ്ട അവസാന തുകയായി ഞങ്ങൾ ഉദ്ദേശിച്ച തുകയിൽ എല്ലാ ക്യാഷ് പ്രൈസുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിർ‌ഹമിൽ നൽകും. നിങ്ങളുടെ സമ്മാനം എഇഡി അല്ലാതെ മറ്റൊരു കറൻസിയിൽ സ്വീകരിക്കാനും യുഎഇക്ക് പുറത്ത് നിന്ന് സ്വീകരിക്കാനും പിൻവലിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബാധകമായ വിനിമയ നിരക്കുകൾ, പരിവർത്തനം, സ്വീകരിക്കുന്ന ബാങ്കിന്റെ ചാർജുകൾ എന്നിവ ബാധകമാണ്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും ചട്ടങ്ങളും കാരണം, അഞ്ച് നമ്പറുകൾ യോജിച്ചു വന്നാലുള്ള സമ്മാനങ്ങൾ യുഎഇ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ നൽകൂ (ആവശ്യമെങ്കിൽ അക്കൗണ്ട് തുറക്കുന്നതിന് ഒരു അംഗീകൃത ധനകാര്യ സ്ഥാപനത്തിന് സഹായിക്കാനാകും)
  16. ഏതെങ്കിലും സിൻഡിക്കേറ്റ് അംഗങ്ങൾക്ക് വാക്കാലുള്ളതോ എഴുതിയതോ ആയ എക്സ്പ്രസ് അല്ലെങ്കിൽ സൂചിത വാറണ്ടികൾ ഉൾപ്പെടെ എല്ലാ ബാധ്യതകളും ഞങ്ങൾ നിരാകരിക്കുന്നു. ഒരു നറുക്കെടുപ്പിൽ പ്രവേശിക്കുന്നതിലൂടെ, ഒരു സിൻഡിക്കേറ്റ് അംഗത്തിൽ നിന്നുള്ള ഏതെങ്കിലും ക്ലെയിമിന് ഞങ്ങൾ ഉത്തരവാദികളോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുമെന്ന് ഒരു പ്രാതിനിധ്യവും ഞങ്ങൾ നൽകിയിട്ടില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. സംശയം ഒഴിവാക്കാൻ, വിജയിച്ച എൻ‌ട്രി ഉപയോഗിച്ച് അക്കൗണ്ടിന്റെ രജിസ്റ്റർ ചെയ്ത ഉടമ നടത്തിയ ഏതെങ്കിലും സാധുവായ ക്ലെയിമിന് മാത്രമേ ഞങ്ങൾ ബാധ്യസ്ഥരായിരിക്കുകയുള്ളൂ.
  17. സിൻഡിക്കേറ്റ് അംഗങ്ങളുമായി ഒരു സമ്മാനം പങ്കിടാനുള്ള ഉദ്ദേശ്യത്തോടെ നിങ്ങൾ പ്രവേശിക്കുന്നിടത്ത്, നിങ്ങൾ:
   1. ഈ നിയമങ്ങളുടെ ഉദ്ദേശ്യങ്ങൾക്കായി പങ്കാളിയായി കണക്കാക്കപ്പെടുന്നു; ഒപ്പം
   2. ആ ആവശ്യത്തിനായി ഞങ്ങളുടെ ഏജന്റായി പ്രവർത്തിക്കുന്നില്ല, അതുകൂടാതെ:
    1. വിജയിച്ച എൻ‌ട്രിയിൽ നിന്നുള്ള സമ്മാനം അക്കൗണ്ടിന്റെ രജിസ്റ്റർ ചെയ്ത ഉടമയ്ക്ക് മാത്രമാണ് നൽകുന്നത്. സമ്മാന തുക ഏതെങ്കിലും സിൻഡിക്കേറ്റ് അംഗത്തിന് നൽകുന്നതിന് ഞങ്ങൾ ബാധ്യസ്തരല്ല.
    2. അക്കൗണ്ടിന്റെ രജിസ്റ്റർ ചെയ്ത ഉടമയും ഏതെങ്കിലും സിൻഡിക്കേറ്റ് അംഗവും തമ്മിൽ ഉണ്ടാക്കിയ ഒരു കരാറിനും ഞങ്ങൾ ബാധ്യസ്തരല്ല.
 7. വിജയികളുടെ വിവരങ്ങൾ
  1. നറുക്കെടുപ്പിൽ പ്രവേശിക്കുന്നതിലൂടെ, ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ ഉചിതമെന്ന് കരുതുന്നതുപോലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ (പേര്, താമസിക്കുന്ന നഗരം, ദേശീയത, ഫോട്ടോകൾ, നേടിയ സമ്മാനത്തിന്റെ തുക എന്നിവ ഉൾപ്പെടെ) പരസ്യമായി പ്രസിദ്ധീകരിക്കാൻ നിങ്ങൾ ഞങ്ങൾക് അധികാരം നൽകുന്നു. ഈ വിവരങ്ങൾ ഏതൊരു വ്യക്തിക്കും (വ്യക്തികൾക്കും) ഞങ്ങൾ ഉചിതമെന്ന് കരുതുന്ന ഏത് രീതിയിലും വെളിപ്പെടുത്താൻ ഞങ്ങൾക്ക് കഴിയും. ഇതുകൂടാതെ, ഞങ്ങളുടെ ന്യായമായ ആവശ്യമനുസരിച്ച് നിങ്ങളുടെ വിജയത്തിന് ചുറ്റുമുള്ള പ്രസിദ്ധിയിൽ പങ്കെടുക്കാൻ നിങ്ങൾ സമ്മതിക്കുന്നു. അത്തരം വിവരങ്ങൾ‌ പ്രസിദ്ധീകരിക്കാനും കൂടാതെ / അല്ലെങ്കിൽ‌ ന്യായമായ പരസ്യത്തിൽ‌ പങ്കാളികളാകാനും ഞങ്ങളെ അനുവദിക്കാത്ത പക്ഷം നിങ്ങളുടെ സമ്മാനം സാമ്പത്തിക വികസന വകുപ്പിന് നൽകേണ്ടതാണ്
  2. ഈ വിവരങ്ങൾ പരസ്യമാക്കുമ്പോൾ ഉയർന്ന റിസ്കുണ്ടെന്ന് ഞങ്ങളുടെ സംതൃപ്തിക്കും ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിനും നിങ്ങൾക്ക് ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ മാത്രം അത്തരം അസാധാരണമായ സാഹചര്യങ്ങളിൽ, ഞങ്ങൾക്ക് നിങ്ങളുടെ ഐഡന്റിറ്റി സ്വകാര്യമായി സൂക്ഷിക്കാൻ കഴിയും.
  3. മുകളിലുള്ള റൂൾ‌ 7.2 ഉണ്ടെങ്കിലും, നിങ്ങൾ‌ അസാധാരണമായ സാഹചര്യത്തെ പറ്റി അഭ്യർ‌ത്ഥിച്ചിട്ടും അത് കണക്കിലെടുക്കാതെ, നിയമപ്രകാരം ആവശ്യപ്പെടുകയോ അല്ലെങ്കിൽ‌ ഞങ്ങളുടെ ഉയർന്ന സമ്മാന ഇൻ‌ഷുറൻ‌സിന്റെ നിബന്ധനകൾ‌ക്ക് അനുസൃതമായി, ഞങ്ങൾ‌ നിങ്ങളുടെ വിശദാംശങ്ങളും നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ താൽപ്പര്യാർത്ഥം ക്ലെയിം ചെയ്ത അല്ലെങ്കിൽ നിങ്ങൾക്ക് നൽകിയ ഏതെങ്കിലും സമ്മാനത്തിൻറെ വിശദാംശങ്ങളും ഒരു മൂന്നാം കക്ഷിക്ക് നൽ‌കാം.
 8. നറുക്കെടുപ്പ് നീട്ടിവെക്കൽ
  ഒരു നറുക്കെടുപ്പിന്റെ സാഹചര്യങ്ങൾക് ഉചിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നിടത്തോളം കാലം നറുക്കെടുപ്പ് നീട്ടിവെയ്ക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്. ഈ സന്ദർഭങ്ങളിൽ, ഗ്രാൻഡ് ഡ്രോയും റാഫിൾ ഡ്രോയും മാറ്റിവയ്ക്കപ്പെടുന്നതാണ്, കൂടാതെ പങ്കെടുക്കുന്നവർക്ക് സാധാരണ കട്ട് ഓഫ് സമയത്തിനപ്പുറം വൈകിയ നറുക്കെടുപ്പിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ്
 9. നറുക്കെടുപ്പ് ക്ളോസ് ചെയ്യുക
  ഞങ്ങളുടെ പൂർണ്ണമായ വിവേചനാധികാരത്തിൽ, ഏത് സമയത്തും റാഫിൾ നറുക്കെടുപ്പ് അല്ലെങ്കിൽ ഗ്രാൻഡ് നറുക്കെടുപ്പ് അവസാനിപ്പിക്കുകയോ പിൻവലിക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യാം. റാഫിൾ നറുക്കെടുപ്പിനോ കൂടാതെ/അല്ലെങ്കിൽ ഗ്രാൻഡ് നറുക്കെടുപ്പിനോ ആ സമയത്തിനപ്പുറം എൻട്രികൾ അനുവദിക്കുന്നതല്ല
 10. ബാധ്യതയുടെ പരിധി
  1. ഏതൊരു നറുക്കെടുപ്പിലും നേടിയ സമ്മാനങ്ങൾ വിജയിച്ച എൻ‌ട്രികളുടെ ശരിയായ ഉടമകൾക്ക് നൽകുക എന്നതാണ് ഞങ്ങളുടെ ഏക ബാധ്യത. റൂൾ 10.2 ന് വിധേയമായി, വിജയിച്ച എൻ‌ട്രികളുടെ ശരിയായ ഉടമകൾക്ക് ഒരു സമ്മാനം നൽകാത്തതല്ലാതെ, മറ്റെന്തെങ്കിലും നഷ്ടത്തിന് ഞങ്ങൾ ഒരു സാഹചര്യത്തിലും ബാധ്യസ്ഥരല്ല
  2. മഹ്സൂസിലെ ഏതെങ്കിലും വ്യക്തിയുടെ പങ്കാളിത്തത്തിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും മത്സരാർത്ഥി അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്ക് സംഭവിച്ച നഷ്ടം, നേരിട്ടുള്ള അല്ലെങ്കിൽ അനന്തരഫലങ്ങൾ അല്ലെങ്കിൽ നാശനഷ്ടങ്ങൾക്ക് ഞങ്ങൾ ഒരു സാഹചര്യത്തിലും ബാധ്യസ്ഥരല്ല. പ്രത്യേകിച്ചും, എന്നാൽ ഈ നിയമത്തിന്റെ പൊതുവായ മുൻവിധികളില്ലാതെ, ഞങ്ങൾ ഒരു വ്യക്തിയോടും ബാധ്യസ്ഥരല്ല:
   1. ഞങ്ങളുടെ ന്യായമായ നിയന്ത്രണത്തിനും പ്രതീക്ഷകൾക്കും അതീതമായ സംഭവങ്ങൾ (ഉദാഹരണത്തിന്, പരിമിതപ്പെടുത്താതെ, യുദ്ധം, പണിമുടക്ക്, ലോക്കൗട്ട്, വ്യാവസായിക നടപടി, തീ, വെള്ളപ്പൊക്കം, വരൾച്ച, വൈദ്യുതി കട്ട് കൂടാതെ / അല്ലെങ്കിൽ ഏതെങ്കിലും നെറ്റ്‌വർക്കിന്റെ പരാജയം അല്ലെങ്കിൽ തടസ്സം, പ്രക്ഷേപണം അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ സേവനം);
   2. സെൻ‌ട്രൽ‌ കമ്പ്യൂട്ടർ‌ സിസ്റ്റത്തിൻറെ അല്ലെങ്കിൽ‌ ഞങ്ങളുടെ റെക്കോർ‌ഡുകളുടെ, അല്ലെങ്കിൽ‌ ഏതെങ്കിലും മൂന്നാം കക്ഷിയുടെയോ പരാജയം അല്ലെങ്കിൽ‌ നാശം;
   3. സെൻ‌ട്രൽ‌ കമ്പ്യൂട്ടർ‌ സിസ്റ്റത്തിൻറെ അല്ലെങ്കിൽ‌ ഞങ്ങളുടെ റെക്കോർ‌ഡുകളുടെ അല്ലെങ്കിൽ‌ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുഴുവൻ അല്ലെങ്കിൽ‌ ഒരു ഭാഗം വരുത്തിയ തെറ്റുകൾ;
   4. ബാങ്കിംഗ് സമ്പ്രദായത്തിലെ കാലതാമസം, നഷ്ടം, തെറ്റുകൾ, അല്ലെങ്കിൽ ഒഴിവാക്കലുകൾ; (സംശയം ഒഴിവാക്കുന്നത് ഉൾപ്പെടെ, ഏതെങ്കിലും സുരക്ഷിത പേയ്‌മെന്റ് ദാതാവ് ഉൾപ്പെടെ);
   5. സാധുവായ ഒരു എൻ‌ട്രിയുടെ പ്രസിദ്ധീകരണത്തെ തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും പ്രവൃത്തി അല്ലെങ്കിൽ ഇവന്റ് (പരിമിതപ്പെടുത്താതെ ഓൺ‌ലൈൻ സേവനങ്ങൾ കാണുന്നതിന് ഉപയോഗിക്കുന്ന ഏത് ഉപകരണത്തിലും ശരിയായി പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് ഉൾപ്പെടെ).
  3. ഈ നിയമങ്ങളിലെ ഒന്നും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല (എ) ഏതെങ്കിലും വ്യക്തിയുടെ ബാധ്യത (i) തട്ടിപ്പിന്; അല്ലെങ്കിൽ (ii) വ്യക്തിക്ക് ന്യായമായ പരിചരണം നൽകേണ്ടതോ വൈദഗ്ദ്ധ്യം ചെലുത്തേണ്ടതോ ആയ ഏതെങ്കിലും കടമ ലംഘിച്ചാൽ സംഭവിക്കുന്ന മരണത്തിനോ വ്യക്തിപരമായ പരിക്കിനോ; അല്ലെങ്കിൽ (ബി) നിയമപരമായി ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ കഴിയാത്ത മറ്റേതെങ്കിലും ബാധ്യത.
 11. ജനറൽ
  1. വിജയിച്ച ഒരു എൻ‌ട്രിയുടെ നിർ‌ണ്ണയവുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ‌ ഒരു സമ്മാനം നൽകുന്നത് ഉൾപ്പടെ ഈ നിയമങ്ങൾ‌ നൽ‌കുന്ന ഏതെങ്കിലും വിവേചനാധികാരത്തിന്റെ ന്യായമായ തീരുമാനം അന്തിമവും നിയമപ്രകാരവും ആയിരിക്കും.
  2. ഒരു തർക്കം ഉണ്ടായാൽ, സമ്മാനം നൽകുന്നത് ഞങ്ങൾ നിർത്തി വെച്ചേക്കാം. കൂടാതെ അത് പരിഹരിക്കുന്നതു വരെ കോടതിയിൽ തുല്യമായ പണം കെട്ടി വെക്കുന്നതായിരിക്കും.
  3. ഈ ചട്ടങ്ങളിലേതെങ്കിലും വ്യവസ്ഥ (അല്ലെങ്കിൽ ഒരു വ്യവസ്ഥയുടെ ഭാഗം) അധികാരപരിധിയിലുള്ള യോഗ്യതയുള്ള ഒരു കോടതി അസാധുവോ, അല്ലെങ്കിൽ നടപ്പിലാക്കാൻ കഴിയാത്തതോ ആണെന്നു തീരുമാനിക്കുകയാണെങ്കിൽ, ആ തീരുമാനം ആ പ്രത്യേക വ്യവസ്ഥയെ (അല്ലെങ്കിൽ വ്യവസ്ഥയുടെ ഒരു ഭാഗം) മാത്രമേ ബാധിക്കുകയുള്ളൂ, അത്, മറ്റ് വ്യവസ്ഥകൾ‌ അസാധുവായതോ നടപ്പിലാക്കാൻ‌ കഴിയാത്തതോ ആക്കുന്നില്ല.
  4. സമ്മാനത്തിനുള്ള അവകാശം ഉൾപ്പെടെ, ഈ നിയമങ്ങൾ‌ക്ക് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളും കൂടാതെ ബാധ്യതകളും നിങ്ങൾ‌ നിയോഗിക്കുകയോ മാറ്റുകയോ ചെയ്യാൻ പാടുള്ളതല്ല. നിങ്ങൾ നൽകുന്ന ഏതെങ്കിലും ചുമതല അല്ലെങ്കിൽ കൈമാറ്റം അസാധുവായിരിക്കും. ഈ നിയമങ്ങൾ‌ക്ക് കീഴിലുള്ള ഞങ്ങളുടെ അവകാശങ്ങളും കൂടാതെ ബാധ്യതകളും പൂർണ്ണമായോ ഭാഗികമായോ ഏതെങ്കിലും മൂന്നാം കക്ഷിക്ക് ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ മാത്രമായിരിക്കും നൽകുന്നത്.
  5. ഈ നിയമങ്ങൾ‌ക്ക് കീഴിലുള്ള ഞങ്ങളുടെ അവകാശങ്ങളും ബാധ്യതകളും ഞങ്ങൾ‌ നിയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതൊഴിച്ചാൽ‌, ഈ നിയമങ്ങളിൽ‌ കക്ഷിയല്ലാത്ത ഒരു വ്യക്തിക്ക് ഈ നിയമങ്ങളിലെ ഏതെങ്കിലും വ്യവസ്ഥകൾ‌ നടപ്പിലാക്കാൻ‌ അവകാശമില്ല.
  6. സമയാസമയങ്ങളിൽ ഈ നിയമങ്ങളിൽ ഭേദഗതി വരുത്താം. അത്തരം ഭേദഗതികൾ‌, പരിഷ്‌ക്കരണങ്ങൾ‌ അല്ലെങ്കിൽ‌ മാറ്റങ്ങൾ‌ ഓൺ‌ലൈൻ‌ സേവനങ്ങളിൽ‌ പ്രസിദ്ധീകരിച്ച തീയതി മുതൽ‌ അല്ലെങ്കിൽ‌ മാറ്റങ്ങൾ‌ സംഭവിച്ചതായി നിങ്ങൾ‌ക്ക് അറിയിപ്പ് നൽ‌കുന്നത് മുതൽ ബാധകമായിരിക്കും, ഈ തീയതിക്ക് ശേഷമുള്ള എൻ‌ട്രികൾക്ക് കൂടാതെ / അല്ലെങ്കിൽ സാഹചര്യങ്ങളിൽ ന്യായമായതാണെങ്കിൽ ആ തീയതിക്ക് മുമ്പുള്ള എൻ‌ട്രികൾക്ക് ഈ മാറ്റങ്ങൾ ഭാദകമാണ്. അറിയിപ്പ് ഇമെയിൽ വഴി ആയിരിക്കും, അക്കൗണ്ട് അറിയിപ്പ് അല്ലെങ്കിൽ ഞങ്ങൾ ന്യായമായി തീരുമാനിച്ച മറ്റേതെങ്കിലും ആശയവിനിമയ രീതിയിലായിരിക്കും. നിങ്ങൾ അടുത്തതായി നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യുമ്പോഴോ ക്രെഡിറ്റ് അല്ലെങ്കിൽ ഒരു ഉൽപ്പന്നം വാങ്ങുമ്പോഴോ, മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം ഒരു നറുക്കെടുക്കുകയോ ഒരു സമ്മാനം ക്ലെയിം ചെയ്യുകയോ ചെയ്യുമ്പോൾ, അല്ലെങ്കിൽ നിങ്ങൾ മാറ്റങ്ങൾ വ്യക്തമായി അംഗീകരിക്കുമ്പോൾ (പ്രസക്തമായിടത്ത്) നിങ്ങൾ മാറ്റങ്ങൾക്ക് വിധേയരാകുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.. ഏതെങ്കിലും ഒരു സമയത്ത് നിങ്ങൾ നിയമങ്ങൾ അംഗീകരിക്കുന്നില്ലെന്ന് തീരുമാനിക്കുകയാണെങ്കിൽ നിങ്ങൾ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് നിർത്തി കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുക. നിങ്ങൾ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ, നിങ്ങൾ അവ സ്വീകരിച്ചുവെന്ന് അനുമാനിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്
 12. നിയമവും അധികാരപരിധിയും
  ഈ നിയമങ്ങൾക്ക് പ്രസക്തമായ നിയമം അബുദാബി ഗ്ലോബൽ മാർക്കറ്റിന്റെ (“എ‌ഡി‌ജി‌എം”) നിയമങ്ങളാണ്, കൂടാതെ ഏതെങ്കിലും നിയമനടപടികൾ എ‌ഡി‌ജി‌എം കോടതി വഴി നടക്കുന്നതായിരിക്കും.
  പതിപ്പ് നമ്പർ: 3.1
  ലക്കം തീയതി: 7 ഡിസംബർ 2021